എന്റെ കവിത

സെപ്റ്റംബര്‍ 21, 2008

വിദ്യാലയ രാഷ്ട്രീയം

സരസ്വതീദേവിതന്‍ ക്ഷേത്രം
കടാക്ഷമായി നില്‍ക്കവേ
ദേവിതന്‍ പാദസ്പര്‍ശനമേല്‍ക്കും
വിദ്യാലയമിതുതന്നല്ലയോ?

ആശാനൊന്നു പിഴച്ചാ-
ലമ്പത്തൊന്നു പിഴയ്‍ക്കും ശിഷ്യ-
നൊന്നോര്‍ക്കുമീ ചൊല്ലന്വര്‍ത്ഥമാക്കും
വിദ്യാലയരാഷ്ട്രീയമിതെന്തിനോ?

സവിശേഷമാം രാജ്യഭരണം
കയ്യാളുവാന്‍ വെമ്പുന്നോ-
രീ ജനഹസ്തങ്ങളിലെന്തിനേല്‍പ്പിച്ചൂ
കൊടിയും സമരവുമായുള്ളോരായുധങ്ങള്‍

ദൈവതുല്യം നോക്കിക്കാണുന്നോ-
രെന്‍ ഗുരുനാഥന്മാര്‍ തന്‍ ചെയ്തികള്‍
ചോദ്യങ്ങളാക്കും ശിഷ്യഗണത്തി-
നതിശയോക്തിയിന്നൊട്ടുമില്ല

മടുത്തില്ലേ ജയിച്ചിടാത്തൊരീ
രാഷ്ട്രീയ ചതുരംഗമിന്നേരവും
വിളിച്ചോതാം നമുക്കൊന്നായ്
ദേവിതന്‍ കൃപാകടാക്ഷത്തിനായ്

സെപ്റ്റംബര്‍ 14, 2008

ഒരു കോളേജിന്‍ സായാഹ്ന വീഥിയില്‍

പരീക്ഷകള്‍ പരീക്ഷണങ്ങളനവധി-
യിതൊന്നു ജയിച്ചു കിട്ടാന്‍ നേര്‍ച്ചകള്‍
നേര്‍ന്നിടാതൊരു നേരമില്ലൊട്ടു നേരവും,
ആശയഭിലാഷങ്ങള്‍ നിറഞ്ഞുനിന്നീടു-
മെന്‍ ഹൃദയം പൂത്തുലഞ്ഞു നില്‍പൂ
സുന്ദരമീ കോളേജിന്‍ പടിപ്പുരയില്‍.

ഇലക്ട്രോണിക്സ് എന്‍ സ്വപ്നസാഫല്യ-
മെന്നോതുമെന്‍ ഹൃദയം തുടിച്ചിടാതെ-
യെന്നെ കൊണ്ടെത്തിച്ചൊന്നാങ്കൊല്ലം
മെക്കാനിക്കല്‍ തന്‍ വര്‍ക്ക്ഷോപ്പില്‍.

കൃത്യതയൊന്നില്ലാത്തൊരെന്‍ ജീവിതത്തില്‍
മുഴക്കോല്‍ തന്‍ കൃത്യതയെന്നെ ഭ്രാന്തനാക്കി
നീട്ടിയും കുറുക്കിയും സൃഷ്ടിച്ചെന്‍ സൃഷ്ടിയെ
അധ്യാപകര്‍ തന്‍ ഭാവശുദ്ധി വീണ്ടു-
മതെത്തിച്ചെന്‍ കരങ്ങളില്‍ തന്നെ.

അക്ഷികള്‍ രണ്ടുണ്ടെന്നാകിലും
തൃക്കണ്‍ പാര്‍ക്കണമെന്നുടെ ഗ്രാഫിക്സ് ക്ളാസ്സില്‍
എന്നിട്ടും രക്ഷയൊന്നുമില്ലെന്നാകില്‍
തൃക്കണ്‍ ഭഗവാന്‍ രക്ഷിപ്പതിനേ നേരമൊള്ളു.

പേടിച്ചു പേടിച്ചു ചെന്നെത്തു-
മാ ഗണിതത്തിന്‍ പടിവാതുക്കല്‍
പേടിക്കരുതെന്നുരുവിട്ടെന്നെ നോക്കി പേടിപ്പിച്ചിടാന്‍
നില്‍പ്പൂ ഗണിതത്തിന്‍ ശാസ്ത്രജ്ഞയും.

പ്രതീക്ഷകളിന്‍ ഭാരമേന്തി ഞാനെത്തി-
യെന്‍ സ്വപ്നമാം ഇലക്ട്രോണിക്സ് ലാബുകളില്‍
കുലുക്കിയാല്‍ കുലുങ്ങുന്ന വോള്‍ട്ടുമീറ്ററും
കുലുക്കിയാലും കുലുങ്ങാത്തൊരമ്മീറ്ററും,

സിഗ്നല്‍ കൊടുക്കാതെ തന്നെ
കൂകി പായുമെന്‍ സി.ആര്‍.ഓ-യും
തട്ടിയാലും മുട്ടിയാലും എടുത്തിട്ടാലും
സിഗ്നല്‍ തരാത്തൊരെന്‍ സിഗ്നല്‍ ജെനറേറ്ററും.

അര്‍ജ്ജുനന്‍ തന്‍ ബ്രഹ്മാസ്ത്രം കണക്കെ
ചോദ്യങ്ങളോരോന്നിനും നക്ഷത്രമായിരം
എണ്ണിതീര്‍ന്നിടാതൊരെന്‍ ഇലക്ട്രിക്കല്‍ ലാബും.

കറന്‍റില്ലാത്തൊരു ലാബില്‍ നിന്നു
ചെയ്തു പഠിച്ചൊരു സീനിയര്‍ അവര്‍കളെ
നിങ്ങള്‍ക്കെന്‍ പ്രണാമം.

കലുഷിതമാമീ ചിന്തകളാല്‍
വിങ്ങിടുന്നെന്‍ ഹൃദയമിന്നേരവും
സ്പെഷലും സപ്ളിയുമായങ്ങു നീങ്ങുമെന്നെ
കാക്കണം പ്രഭോ നിന്‍ കരങ്ങളില്‍.

കാണുന്നിലിതാരുമെന്‍ദുഖം

Filed under: ചെറുകവിത — rubingeo @ 5:52 pm
Tags: ,

ഒരു നിമിഷാര്‍ധ ചിന്തയിലാണ്ടു ഞാന്‍
വീഴാതെ വീഴ്ത്തുവാന്‍ മിടുക്കനി-
വനെന്നു ഞാനറിഞ്ഞില്ലെന്നിതെന്‍കുറ്റം.
ചിരിച്ചിടാ വീണു ഞാ-
നാ കെണിയില്‍നിന്ന് കരേറുവാന്‍
ഒരുവേള വിഫലശ്രമം നടത്തിനിന്നാര്‍,
കരാളമാം ബന്ധനസ്ഥയായി നിന്ന് കൊണ്ടി-
താ കേഴുന്നു പ്രാണേശ്വരനായി.

Theme: Rubric. Blog at WordPress.com.

Follow

Get every new post delivered to your Inbox.