എന്റെ കവിത

സെപ്റ്റംബര്‍ 21, 2008

വിദ്യാലയ രാഷ്ട്രീയം

സരസ്വതീദേവിതന്‍ ക്ഷേത്രം
കടാക്ഷമായി നില്‍ക്കവേ
ദേവിതന്‍ പാദസ്പര്‍ശനമേല്‍ക്കും
വിദ്യാലയമിതുതന്നല്ലയോ?

ആശാനൊന്നു പിഴച്ചാ-
ലമ്പത്തൊന്നു പിഴയ്‍ക്കും ശിഷ്യ-
നൊന്നോര്‍ക്കുമീ ചൊല്ലന്വര്‍ത്ഥമാക്കും
വിദ്യാലയരാഷ്ട്രീയമിതെന്തിനോ?

സവിശേഷമാം രാജ്യഭരണം
കയ്യാളുവാന്‍ വെമ്പുന്നോ-
രീ ജനഹസ്തങ്ങളിലെന്തിനേല്‍പ്പിച്ചൂ
കൊടിയും സമരവുമായുള്ളോരായുധങ്ങള്‍

ദൈവതുല്യം നോക്കിക്കാണുന്നോ-
രെന്‍ ഗുരുനാഥന്മാര്‍ തന്‍ ചെയ്തികള്‍
ചോദ്യങ്ങളാക്കും ശിഷ്യഗണത്തി-
നതിശയോക്തിയിന്നൊട്ടുമില്ല

മടുത്തില്ലേ ജയിച്ചിടാത്തൊരീ
രാഷ്ട്രീയ ചതുരംഗമിന്നേരവും
വിളിച്ചോതാം നമുക്കൊന്നായ്
ദേവിതന്‍ കൃപാകടാക്ഷത്തിനായ്

3അഭിപ്രായങ്ങള്‍ »

  1. ആശാനൊന്നു പിഴച്ചാ-
    ലമ്പത്തൊന്നു പിഴയ്‍ക്കും ശിഷ്യ-
    നൊന്നോര്‍ക്കുമീ ചൊല്ലന്വര്‍ത്ഥമാക്കും
    വിദ്യാലയരാഷ്ട്രീയമിതെന്തിനോ?
    kavitha nannayirikkunnu

    Comment by ajeesh — സെപ്റ്റംബര്‍ 22, 2008 @ 4:12 pm

  2. good one

    Comment by mukkuvan — സെപ്റ്റംബര്‍ 22, 2008 @ 8:27 pm

  3. mudukkan…………

    Comment by Rakesh.R ¶DnC¶ — ഒക്ടോബര്‍ 1, 2008 @ 7:14 pm


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Theme: Rubric. Blog at WordPress.com.

Follow

Get every new post delivered to your Inbox.